വിഷുവിനൊരുക്കാം അടിപൊളി ത്രിമധുര പായസം

കൊന്നപ്പൂവും കണിവെള്ളരിയുമായി വിഷുക്കാലം എത്തി. മലയാളികള്‍ക്ക് ഓണം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനമായ ആഘോഷമാണ് വിഷു. വിഷുവിന്റെ സദ്യ വട്ടങ്ങള്‍ വ്യത്യസ്തമായിരുന്നു. എന്നാല്‍ ഇന്ന് കേങ്കേമന്‍ സദ്യ തന്നെയാണ് മലയാളികള്‍ ഒരുക്കുന്നത്. സദ്യയില്‍ പ്രധാനി പായസം തന്നെ. ഇത്തവണ സ്ഥിരം പായസക്കൂട്ടുകളില്‍ നിന്ന് മാറി ത്രിമധുര പായസം ഉണ്ടാക്കിയാലോ…? മൂന്നു തരത്തിലുള്ള മധുരം ചേര്‍ക്കുന്നതുകൊണ്ടാണ് ത്രിമധുര പായസം എന്നു പറയുന്നത്. ഇതു കേടാകാതെ കുറേനാള്‍ ഇരിക്കുന്ന വിഭവമാണ്.

ചേരുവകള്‍

നാടന്‍ അരി ഒരു കപ്പ്

ഞാലിപ്പൂവന്‍ പഴം – രണ്ടെണ്ണം

ശര്‍ക്കര (ഉരുക്കിഅരിച്ചത്) – ഒരു കപ്പ്

തേങ്ങാ ചുരണ്ടിയത് – ഒരു കപ്പ്

പഞ്ചസാര – അരക്കപ്പ്

കല്‍ക്കണ്ടം (ചെറിയ കഷണങ്ങളാക്കിയത്) – രണ്ട് ടേബിള്‍ സ്പൂണ്‍

കശുവണ്ടി നെയ്യില്‍ വറുത്തത്, ഉണക്കമുന്തിരി രണ്ട് ടേബിള്‍ സ്പൂണ്‍ വീതം

തയ്യാറാക്കുന്ന വിധം

രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് അരിയിടുക.പകുതയിലേറേ വെന്തു കഴിഞ്ഞാല്‍ വേവായാല്‍ ശര്‍ക്കര ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. ഇതിലേക്ക് പഞ്ചസാരയും പഴം ബ്ലെന്‍ഡ് ചെയ്തതും ചേര്‍ത്തിളക്കുക. ചുരണ്ടിയ തേങ്ങ രണ്ടു സ്പൂണ്‍ നെയ്യില്‍ വറുത്തത് ഇതില്‍ ചേര്‍ക്കുക. എല്ലാം യോജിച്ച് പായസപ്പരുവമായാല്‍ ബാക്കിയുള്ള കൂട്ടുകള്‍ എല്ലാം ചേര്‍ത്തിളക്കി വാങ്ങുക.

pathram desk 2:
Related Post
Leave a Comment