ചാക്കോച്ചന്റെ അമ്മയായി വീണ്ടും ശാന്തി കൃഷ്ണ എത്തുന്നു!!! സൗ സദാനന്ദന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 20ന് തൊടുപുഴയില്‍ ആരംഭിക്കും

കൊച്ചി: കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ അമ്മയായി വീണ്ടും ശാന്തി കൃഷ്ണ എത്തുന്നു. ദേശീയ അവാര്‍ഡ് ജേതാവും അഭിനേത്രിയുമായ സൗ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്റെ അമ്മയായി വീണ്ടും ശാന്തി കൃഷ്ണ എത്തുന്നത്.

യു.ജി.എം എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 20ന് തൊടുപുഴയില്‍ തുടങ്ങും. ചിത്രത്തിന് ഇത് വരെ പേരിട്ടിട്ടില്ല. എറണാകുളവും തൊടുപുഴയും പ്രധാന ലൊക്കേഷനാവുന്ന ചിത്രത്തില്‍ അലന്‍സിയര്‍, ഹരീഷ് കണാരന്‍, വിജയരാഘവന്‍ എന്നിവരാണ് പ്രധാനകഥാപാത്രറങ്ങളെ അവതരിപ്പിക്കുന്നത്.

ചെമ്പൈയെ കുറിച്ച് സൗ ചെയ്ത ഡോക്യുമെന്ററി കഴിഞ്ഞ വര്‍ഷം ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. അതേസമയം കുട്ടനാടന്‍മാര്‍പാപ്പക്ക് മികച്ച് റിപ്പോര്‍ട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ശ്രീജിത്ത് വിജയനാണ് കുട്ടനാടന്‍ മാര്‍പാപ്പയുടെ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. അതിഥി രവി നായികയായെത്തുന്ന ചിത്രത്തില്‍ വലിയ താര നിരതന്നെയുണ്ട്. ഇന്നസെന്റ്, ശാന്തി കൃഷ്ണ, രമേശ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. മലയാളം മൂവി മേക്കേഴ്‌സ് ആന്‍ഡ് ഗ്രാന്‍ഡെ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹനീഷ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.

pathram desk 1:
Related Post
Leave a Comment