ആ എട്ടുവയസുകാരിക്കായി നിലകൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് ഒരിക്കലും ഒരുമിക്കാന്‍ കഴിയില്ല; കാശ്മിരില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി സാനിയ മിര്‍സ

കശ്മീരില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. രാഷ്ട്രീയ സിനിമാ മേഖലകളില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ സംഭവത്തില്‍ പ്രതിഷേധവുമായി ഇതിനോടകം രംഗത്ത് വന്നു കഴിഞ്ഞു. ഇപ്പോള്‍ ഇരക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ടെന്നീസ് താരം സാനിയ മിര്‍സയും രംഗത്ത് വന്നിരിക്കുകയാണ്.

ലോകരാജ്യങ്ങള്‍ക്കിടയില്‍ നമ്മുടെ രാജ്യം ഇങ്ങനെ അറിയപ്പെടാനാണോ നമ്മള്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ ചോദിക്കുന്നു. ജാതി, മതം, ലിംഗം, നിറം എന്നിവ മറന്ന് ഈ എട്ടുവയസുകാരി പെണ്‍കുട്ടിക്കായി നിലകൊള്ളാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ മറ്റൊന്നിനായും ഒരുമിക്കാന്‍ കഴിയില്ലെന്നും സാനിയ ട്വിറ്ററിലൂടെ പറയുന്നു.

കാശ്മീരില്‍ എട്ടുവയസുകാരി ആസിഫ എന്ന പെണ്‍കുട്ടിയെ കാണാതാകുകയും പിന്നീട് അതിദാരുണമായി പീഡിപ്പിച്ചശേഷം കൊന്നുതള്ളുകയും ചെയ്ത കേസില്‍ കാശ്മീരിലെ ഒരു പോലീസ് ഉദഗ്യോഗസ്ഥന്‍ അറസ്റ്റിലായിരുന്നു. ഒരു ക്ഷേത്രത്തിനകത്ത് വച്ച് നടന്ന ക്രൂരകൃത്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറ് പ്രതികളാണുള്ളത്. പൊലീസ് കൊണ്‍സ്റ്റബിളായ ദീപക് കുജാറിയ അറസ്റ്റിലായിട്ടുണ്ട്.

ജനുവരി പത്തിന് തട്ടികൊണ്ടുപോയ കുട്ടിയുടെ ശരീരം ജനുവരി 17നായിരുന്നു കണ്ടെടുത്തത്. പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതി പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണെന്ന് തിരിച്ചറിയുന്നത്.

pathram desk 1:
Leave a Comment