ചെന്നൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ ഇല്ല, കാവേരി പ്രശ്‌നത്തില്‍ ഹോം മത്സരങ്ങള്‍ ഒഴിവാക്കി സൂപ്പര്‍ കിങ്‌സ്

കൊച്ചി: ഐപിഎല്‍ മത്സരങ്ങള്‍ ചെന്നൈയില്‍ നിന്ന് മാറ്റി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം മത്സരങ്ങള്‍ ആണ് ഒഴിവാക്കുന്നത്. കാവേരി നദി തര്‍ക്കത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രതിഷേധങ്ങളാണ് മത്സരങ്ങള്‍ മാറ്റാന്‍ കാരണമെന്ന് വാര്‍ത്താ ഏജന്‍സി, എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.ചൊവ്വാഴ്ച്ച ചെന്നൈയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം നടത്തിയതാണ്. മത്സരം ചെന്നൈയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രംഗത്ത് എത്തുകയും ചെയ്തു. ചെറിയോ തോതില്‍ അക്രമം ഉണ്ടായെങ്കിലും മത്സരം സംഘടിപ്പിക്കാനായിരുന്നു ഐപിഎല്‍ തീരുമാനം. ചെന്നൈ ഈ മത്സരം വിജയിക്കുകയും ചെയ്തു.

കേരളത്തിലെ തിരുവനന്തപുരം ചെന്നൈയുടെ മറ്റു മത്സരങ്ങള്‍ക്ക് വേദിയാകുമോ എന്നതില്‍ തീരുമാനം ആയിട്ടില്ല. ചെന്നൈ ടീം ഉടമകളും കേരള ക്രിക്കറ്റ് അഅസോസിയേഷനും തമ്മില്‍ നടന്ന അനൗദ്യോഗിക ചര്‍ച്ചയില്‍ തിരുവനന്തപുരത്ത് മത്സരം നടത്താന്‍ സി.എസ്‌കെ ഉടമകള്‍ തയാറായിരുന്നു.

അന്തിമമായ തീരുമാനം സ്വീകരിക്കേണ്ടത് ബിസിസിഐ ആയിരിക്കും. കേരളത്തില്‍ നടത്താം എന്ന് തീരുമാനിച്ചിരുന്നത് രണ്ട് മത്സരങ്ങള്‍ മാത്രമായിരുന്നു. കാവേരി പ്രശനം നിലനില്‍ക്കുന്ന തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകളായ, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കൊച്ചിയോ തിരുവനന്തപുരമോ തയറാകുമെന്നായിരുന്നു കേരള ക്രിക്കറ്റ് അസേസിയേഷന്‍ മാധ്യമങ്ങളെ അറിയിച്ചത്.

pathram desk 2:
Related Post
Leave a Comment