ലിപ്‌ലോക്ക് രംഗത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് സമന്ത കൊടുത്ത മറുപടി അറിയേണ്ടേ..

തെലുങ്കില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ് സമന്ത, രാംചരണ്‍ ജോഡികളുടെ രംഗസ്ഥലം. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ ഗാനങ്ങള്‍ സോഷ്യല്‍മീഡിയ കീഴടക്കുകയാണ്. കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യം സമന്തയെ ചൊടിപ്പിച്ചിരിന്നു.

രംഗസ്ഥലത്തില്‍ രാം ചരണുമായുള്ള ലിപ്ലോക്ക് രംഗത്തെക്കുറിച്ചാണ് നടിയോട് ചോദിച്ചത്. എന്തുകൊണ്ട് വിവാഹിതരായ നടിമാരോട് മാത്രം നിങ്ങള്‍ ഇങ്ങനെ ചോദിക്കുന്നുവെന്ന് സമന്ത മറുചോദ്യം ചോദിച്ചു. വിവാഹിതരായ നടന്മാര്‍ ലിപ്ലോക്ക് രംഗങ്ങളില്‍ അഭിനയിക്കുന്നത് ആരും ചോദ്യം ചെയ്യാത്തത് എന്താണെന്ന് സമന്ത ചോദിച്ചു.

രംഗസ്ഥലത്തിലെ ആ ലിപ്ലോക്ക് രംഗം വള്‍ഗര്‍ അല്ല. വൈകാരിക നിമിഷത്തില്‍ ഉണ്ടാകുന്ന ഒന്നാണ്, അല്ലാതെ സെക്സ് അല്ല. സംവിധായകന്‍ ആ രംഗത്തെക്കുറിച്ച് വിശദീകരിച്ച് തന്നിരുന്നു. ഞാന്‍ നടന്റെ കവിളിലാണ് ചുംബിച്ചത്. പിന്നീട് അത് ലിപ്ലോക്ക് ആക്കി മാറ്റുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment