ഡല്‍ഹിയില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ അജ്ഞാത യുവാവിന്റെ ആസിഡ് ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 20കാരിക്ക് നേരെ അജ്ഞാതന്റെ ആസിഡ് ആക്രമണം. ജഹാന്‍ഗിര്‍പുരിയിലാണ് സംഭവം. പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതായി അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ ബാബു ജഗ്ജീവന്‍ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയെ പ്രണയിച്ചിരുന്ന യുവാവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ ആരെങ്കിലും പ്രണയം പറഞ്ഞ് പുറകെ നടക്കുന്നതായി പെണ്‍കുട്ടി പറഞ്ഞിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.

സുഹൃത്തുമൊന്നിച്ച് ട്യൂഷന്‍ ക്ലാസില്‍ നിന്ന് മടങ്ങി വരുന്നതിനിടെയാണ് സംഭവം. പുറകെ നിന്ന് പ്രതി പെണ്‍കുട്ടിയുടെ പേര് വിളിക്കുകയായിരുന്നു. തിരിഞ്ഞുനോക്കിയ പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ആസിഡ് ഒഴിച്ചു. ആസിഡ് മുഖത്ത് വീഴാതെ പെണ്‍കുട്ടി മാറിക്കളഞ്ഞു. എന്നാല്‍ കൈയിലും നെഞ്ചിലുമായി. ഇതുകണ്ട പെണ്‍കുട്ടിയുടെ സുഹൃത്ത് അലറിക്കരഞ്ഞതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment