കാവേരി വിഷയം കത്തുന്നു, ഐപിഎല്‍ വേദിക്കു പുറത്ത് വന്‍പ്രതിഷേധം, ഭാരതീരാജ അടക്കം നിരവധി താരങ്ങള്‍ അറസ്റ്റില്‍

ചെന്നൈ: കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ പ്രതിഷേധിച്ച തമിഴ് സിനിമ സംവിധായകന്‍ ഭാരതീരാജ അറസ്റ്റില്‍. ചെന്നൈയിലെ ഐപിഎല്‍ വേദിക്കു സമീപം പ്രതിഷേധിക്കവെയാണു ഭാരതീരാജയെ പോലീസ് അറസ്റ്റ് ചെയ്തത്.ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊ്ല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ മത്സരം ആരംഭിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഭാരതീരാജയുടെ പ്രതിഷേധം. രാഷ്ട്രീയ നേതാക്കളായ സംവിധായകന്‍ വെട്രിമാരന്‍, സീമാന്‍, തമിമുന്‍ അന്‍സാരി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. മത്സരത്തിനു സുരക്ഷയൊരുക്കുന്നതിനായി 4000 പോലീസുകാരെയാണ് സ്റ്റേഡിയത്തിനു സമീപം നിയോഗിച്ചിട്ടുള്ളത്.

വിടുതലൈ ചിരുതലൈ കക്ഷി (വിസികെ), എസ്ഡിപിഐ, തമിഴക വാഴ്ചവുരിമൈ കക്ഷി, നാം തമിഴര്‍ കക്ഷി, തമിഴര്‍ എഴുചി ഇയ്യകം തുടങ്ങി വിവിധ കക്ഷികളുടെ നേതൃത്വത്തിലാണ് കാവേരി വിഷയത്തില്‍ ഐപിഎലിനെതിരേ പ്രതിഷേധിക്കുന്നത്.

pathram desk 2:
Related Post
Leave a Comment