പ്രണയനായകനായി ദിലീപ്, കമ്മാരസംഭവത്തിലെ ആദ്യഗാനം എത്തി

കൊച്ചി: ദിലീപ് ചിത്രം കമ്മാരസംഭവത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ഞാനോ രാവോ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ശേഷാദ്രിയും ദിവ്യ എസ് മേനോനും ചേര്‍ന്നാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍.ഗോപി സുന്ദറിന്റേതാണ് സംഗീതം. ഏപ്രില്‍ 14ന് വിഷു റിലീസായിട്ട് ആയിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ സെന്‍സറിങ് നേരെത്ത പൂര്‍ത്തിയാക്കിയിരുന്നു. സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. മൂന്നുമണിക്കൂര്‍ 2 മിനിറ്റ് ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം റിലീസ് തിയതി പ്രഖ്യാപിക്കുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.രാമലീലയ്ക്ക് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് കമ്മാരസംഭവം. പീരിഡ് ഡ്രാമ ചിത്രമായ കമ്മാരസംഭവം ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. തമിഴ് നടനായ സിദ്ധാര്‍ത്ഥും ചിത്രത്തില്‍ നിര്‍ണായകമായ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment