വി.ടി ബല്‍റാം എം.എല്‍.എയുടെ കാറിന് നേരെ കല്ലേറ്; ആക്രമണം പോലീസ് ഒത്താശയോടെയെന്ന് വി.ടി ബല്‍റാം

തൃത്താല: വി ടി ബല്‍റാം എംഎല്‍എയുടെ കാറിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ആക്രമണത്തില്‍ ബല്‍റാമിന്റെ കാറിന്റെ സൈഡ് ഗ്ലാസ് തകര്‍ന്നു. തൃത്താല കൂടല്ലൂരിനു സമീപത്ത് വച്ച് എംഎഎയെ കരിങ്കൊടി കാണിച്ച ശേഷം സിപിഎം പ്രവര്‍ത്തകര്‍ കാറിനു കല്ലെറിയുകയായിരുന്നു.

ബല്‍റാം പ്രദേശത്ത് എത്തിയത് ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവില്‍ ക്ഷീരസഹകരണ സംഘത്തിന്റെ സഹായധന വിതരണം ഉദ്ഘാടനം ചെയുന്നതിനാണ്. ബല്‍റാമിന്റെ പരിപാടികളില്‍ എകെജിക്ക് എതിരായ വിവാദ പരാമര്‍ശത്തിനു സിപിഎം പ്രവര്‍ത്തകര്‍ പതിവായി കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്നുണ്ട്.

‘പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നു, എന്നിട്ടും അക്രമാസക്തമായ പ്രതിഷേധം തടയുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെന്നും ബല്‍റാം ആരോപിച്ചു. സിപിഎം പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധത്തിന്റെ മറവില്‍ അഴിഞ്ഞാടാനുള്ള സഹായം പോലീസ് ചെയതുവെന്നും’ അദ്ദേഹം വിമര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

pathram desk 1:
Related Post
Leave a Comment