മക്കളോട് ഞാന്‍ പറയാറുണ്ട്.. ലാലേട്ടനെ കണ്ടു പഠിക്കണമെന്ന്!!! മോഹന്‍ലാലിനെ കുറിച്ച് മനസ് തുറന്ന് മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെക്കുറിച്ച് മല്ലിക സുകുമാരന്‍ മനസ്സ് തുറന്നു. ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിദ് യഹിയ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയപ്പോഴാണ് മല്ലിക മോഹന്‍ലാലിനെ കുറിച്ച് മനസ് തുറന്ന്. ചടങ്ങില്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന, മല്ലിക സുകുമാരന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. മോഹന്‍ലാല്‍ ആരാധികയുടെ സിനിമയായതിനാല്‍ എന്ത് പരിപാടി ഉണ്ടെങ്കിലും തന്നെ മോഹന്‍ലാല്‍ വിളിക്കാന്‍ മറക്കില്ലെന്ന് മല്ലിക പറഞ്ഞു.

മല്ലികയുടെ വാക്കുകള്‍:

എല്ലാവരും മോഹന്‍ലാല്‍, മോഹന്‍ലാല്‍ എന്ന് പറയുമ്പോള്‍ ആറാം ക്ലാസ്സ് മുതല്‍ എന്റെ ലാലുവിനെ സ്‌കൂളില്‍ കൊണ്ടുവിട്ട മല്ലികച്ചേച്ചിയാണ് ഞാന്‍. ഞാന്‍ ഇപ്പോഴും ലാലു എന്നാണ് വിളിക്കുന്നത്. അന്ന് മുതല്‍ ഇന്നുവരെ എല്ലാവരോടുമുള്ള ലാലുവിന്റെ ആ മനുഷ്യസ്നേഹം കണ്ടുപഠിക്കേണ്ടതാണ്.

ഗുരുത്വം തിരിച്ചറിഞ്ഞു ബഹുമാനിക്കുന്ന കഴിവ് ഇതൊക്കെ സിനിമയില്‍ എത്തുമ്പോള്‍ പലര്‍ക്കും മാഞ്ഞു പോകാറുണ്ട്. പക്ഷെ എന്റെ മക്കളോട് ഞാന്‍ പറയാറുണ്ട്.. ലാലേട്ടനെ കണ്ടു പഠിക്കണം എന്ന്. അതാണ് ലാലുവിന്റെ ഐശ്വര്യവും.

ലാലുമായി കുടുംബപരമായി നല്ല ബന്ധം ഇപ്പോഴും ഉണ്ട്. സുകുമാരേട്ടന്‍ ലാല്‍ നിര്‍മ്മിച്ച പിന്‍ഗാമിയില്‍ അഭിനയിച്ചിട്ടുണ്ട്. ദശരഥം ഷൂട്ടിംഗ് ഊട്ടിയില്‍ നടക്കുമ്പോള്‍ ലാലും കൂട്ടരും വീട്ടില്‍ വരുമായിരുന്നു. അവിടെ ഞങ്ങള്‍ക്ക് ഒരു വീടുണ്ട്. ലാലു നന്നായിട്ട് പാചകം ചെയ്യും ലാലുവിന്റെ ഫാന്‍സിന് അറിയാം.

എന്തു പരിപാടി ഉണ്ടെങ്കിലും ലാലു വിളിക്കും. സിനിമയാകട്ടെ, മകന്റെ പടമാകട്ടെ…എല്ലാത്തിനും എന്നെ വിളിക്കാറുണ്ട്. പണ്ടത്തെ ആ ബന്ധം ഇപ്പോഴും കൃത്യമായി തുടരുന്നുണ്ട്. മോഹന്‍ലാലിനെ ശരിക്കും മാതൃകയാക്കേണ്ടതാണ്.

pathram desk 1:
Related Post
Leave a Comment