സല്‍മാന്‍ ഖാന് ജാമ്യം

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയും രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് സല്‍മാന്‍ഖാന്‍ കോടതിയില്‍ വാദിച്ചു.

സാക്ഷികളുടെ മൊഴികള്‍ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും സല്‍മാന്റെ അഭിഭാഷകര്‍ വാദിച്ചു. ദൃക്‌സാക്ഷികളുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും കെട്ടിച്ചമച്ച തെളിവുകളുമാണ് പൊലിസ് ഹാജരാക്കിയതെന്നാണ് പ്രതിഭാഗം വാദിച്ചത്.

pathram desk 2:
Related Post
Leave a Comment