‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ തമിഴിലേക്ക്!!! ആന്റണിയ്ക്ക് പകരക്കാരനായെത്തുന്നത് തമിഴ് സൂപ്പര്‍ താരം ജീവ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ശിഷ്യന്‍ ടിനു പാപ്പച്ചന്‍ ആദ്യമായി സംവിധാനം ചെയ്ത ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴ് സൂപ്പര്‍താരം ജീവയാണ് മലയാളത്തില്‍ ആന്റണി വര്‍ഗീസ് അവതരിപ്പിച്ച ജേക്കബ് എന്ന കഥാപാത്രമായി എത്തുന്നത്. ടിനു പാപ്പച്ചന്‍ തന്നെയാണ് തമിഴിലും സംവിധാനം നിര്‍വഹിക്കുന്നത്.

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ആന്റണി വര്‍ഗീസിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. കോട്ടയം പശ്ചാത്തലമാക്കിയായിരുന്നു ചിത്രം കഥ പറഞ്ഞത്. ചെമ്പന്‍ വിനോദ്, വിനായകന്‍, ടിറ്റൊ വില്‍സണ്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

പുതുമുഖം അശ്വതിയാണ് നായിക. മലയാളത്തിലെ ആദ്യ മുഴുനീള പ്രിസണ്‍ ബ്രേക്കിംഗ് ചിത്രം എന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ടിനു പാപ്പച്ചന്‍ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ഇപ്പോഴും തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്.

pathram desk 1:
Related Post
Leave a Comment