കോഴിക്കോട്: വിവാഹവീട്ടില്‍ നിന്നും സുന്ദരികളുടെ ചിത്രങ്ങള്‍പകര്‍ത്തി മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമായി പ്രചരിപ്പിച്ച കേസില്‍ പിടിയിലായ പ്രതി ബിബീഷിനെ ഇതിലേക്ക് എത്തിച്ചത് അശ്ളീല കഥകള്‍ വായിച്ചു രസിച്ച് ഹരം കയറിയതിനെ തുടര്‍ന്ന്. ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ബിബീഷ് നഗ്‌നചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നതെന്നും എഡിറ്റിംഗില്‍ അസാധാരണ മികവുള്ളയാളായിരുന്നു ബിബീഷെന്നുമാണ് പോലീസ് പറയുന്നത്.
ഇത്തരം ഫോട്ടോ ഉപയോഗിച്ച് ബ്ളാക്ക് മെയിലിംഗ് നടത്തിയിട്ടുണ്ടോയെന്നും ഇത് ആര്‍ക്കെല്ലാം അയച്ചു കൊടുത്തിട്ടുണ്ടെന്നും മറ്റും പോലീസ് അന്വേഷിച്ചു വരികയാണ്. അശ്ളീല പുസ്തകങ്ങള്‍ വായിച്ചു രസിച്ച് അത് പിന്നീട് മാനസീക വൈകല്യമായി മാറിയതോടെ കൗണ്‍സിലിംഗിന് വിധേയനാകാന്‍ ഇയാള്‍ ആഗ്രഹിച്ചിരുന്നെങ്കിലും നാണക്കേട് ഭയന്ന് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. യുവതികളുടെ ഫോട്ടോ സ്വയം ആസ്വദിക്കാനായിരുന്നു മോര്‍ഫ് ചെയ്ത് സൂക്ഷിച്ചിരുന്നത്. ബിബീഷ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് സ്റ്റുഡിയോ ഉടമ സതീശനായിരുന്നു.
ബിബീഷ് തയ്യാറാക്കിയിരുന്ന അശ്ളീല ചിത്രങ്ങള്‍ സിഡിയിലാക്കി സൂക്ഷിച്ചത് സതീഷാണ്. ബിബീഷ് താന്‍ നിര്‍മ്മിച്ചെടുത്ത നഗ്‌ന ചിത്രങ്ങളില്‍ ഒന്ന് നേരത്തേ ഫേസ്ബുക്ക് വഴി ഒരു സുഹൃത്തിന് അയച്ചു കൊടുത്തിരുന്നു. തുടര്‍ന്ന് ഇതില്‍ പരാതി ഉണ്ടായെങ്കിലൂം സ്റ്റുഡിയോ ഉടമ ചെറുകോട്ട് മീത്തല്‍ ദിനേശനും സഹോദരന്‍ സതീശനും ഇടപെട്ട് കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്നുള്ള തെരച്ചിലിനിടെ ബിബീഷിന്റെ ഫോട്ടോശേഖരം കണ്ടെത്തിയ സതീഷ് പിന്നീട് ഇവ കൈക്കലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തമായി സ്റ്റുഡിയോ തുടങ്ങാന്‍ ബിബീഷ് തീരുമാനമെടുത്തത്. ഇതിനായി വടകരയിലെ സദയം സ്റ്റുഡിയോയിലെ ജോലി ബിബീഷ് നിര്‍ത്തുകയും ചെയ്തു.
പുതിയ സ്റ്റുഡിയോയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തുന്നതിനിടയിലാണ് സതീഷ് താന്‍ സിഡിയിലാക്കി സൂക്ഷിച്ചിരുന്ന ബിബീഷ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പുറത്തു വിട്ടത്. സംഭവം വിവാദമാകുകയും നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങുകയും ചെയ്തതോടെ ബിബീഷ് സ്ഥലത്തു നിന്നും മുങ്ങി.
ബിബീഷ് പണി മതിയാക്കി പോകുന്നതിന്റെ പകയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മോര്‍ഫിംഗ് കേസില്‍ ദിനേശനും സതീശനും നേരത്തേ അറസ്റ്റിലായിട്ടുണ്ട്. വിവാഹവീടുകളിലെ സുന്ദരിയായ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുകയും സ്ത്രീകളുടെ മുഖം നഗ്‌നചിത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയാണ് രീതി.
മോര്‍ഫിംഗിനു വേണ്ടി മാത്രം ബിബീഷ് മണിക്കൂറുകളോളം ചെലവഴിക്കുകയും കണ്ടാനന്ദിക്കുകയും ചെയ്യുമായിരുന്നു. ബിബീഷിന്റെ പ്രവര്‍ത്തി പിടികൂടിയതോടെയാണ് സതീഷ് എല്ലാം സിഡിയില്‍ ആക്കിയത്. അതേസമയം താന്‍ ഫേസ്ബുക്കിലെ ചിത്രങ്ങള്‍ മാത്രമാണ് മോര്‍ഫിംഗിന് വിധേയമാക്കിയിട്ടുള്ളതെന്ന ബിബീഷിന്റെ മൊഴി പോലീസ് സ്വീകരിച്ചിട്ടില്ല.
Leave a Comment