‘ചെന്നൈ സൂപ്പര്‍ കിംഗ്സ്‌ക്ക് പെരിയ വിസില്‍ പോട്’,തിരിച്ച്‌വരവ് അറിയിച്ച് സൂപ്പര്‍ കിംഗ്സിന്റെ പുതിയ പരസ്യം

ഐപിഎല്‍ ആരവം എങ്ങും മുഴങ്ങികൊണ്ടിരിക്കുന്നു. ഏപ്രില്‍ ഏഴ് ശനിയാഴ്ച മുതല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് വെടിക്കെട്ടിന്റെ മേളപ്പെരുമയാണ് നെഞ്ചകത്ത്. അതിനിടയില്‍ ഇതാ, ആരാധകരെ ആവേശത്തിലാഴ്ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പുതിയ പരസ്യം. ഐപിഎലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് ചെന്നൈ. വീഡിയോയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സൂപ്പര്‍താരം ധോണിയടക്കം മറ്റ് താരങ്ങളും അണിനിരക്കുന്നു. ഇതിനോടകം, ചെന്നൈ ആരാധകര്‍ വീഡിയോ വൈറലാക്കി കഴിഞ്ഞു. ‘ചെന്നൈ സൂപ്പര്‍ കിംഗ്സ്‌ക്ക് പെരിയ വിസില്‍ പോട്’… എന്ന വരികളും ഇതിനോടകം സൂപ്പര്‍ഹിറ്റായി.

pathram desk 2:
Related Post
Leave a Comment