ലാലേട്ടന്റെ കട്ട ഫാനായ മീനുക്കുട്ടി, മോഹന്‍ലാലിലെ വീഡിയോ ഗാനം …..

മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രം മോഹന്‍ലാലിലെ പാട്ട് പുറത്തിറങ്ങി. മനു മഞ്ജിത് രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ടോണി ജോസഫ് പള്ളിവാതുക്കലാണ്. നിത്യാ മോനോനും സുജിത്ത് സുരേഷുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.മീനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക. സജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് മഞ്ജു വാര്യരുടെ ഭര്‍ത്താവായ സേതുമാധവനെ അവതരിപ്പിക്കുന്നത്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ്ലൈനിലാണ് ചിത്രം വരുന്നത്.

ടോണി ജോസഫും നിഹാലുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്. ഷാജികുമാറാണ് ഛായാഗ്രഹണം.

pathram desk 2:
Related Post
Leave a Comment