‘കോണ്ടം ചീറ്റല്‍ ചലഞ്ച്’ വൈറലാകുന്നു!!! ചലഞ്ചനിനെതിരെ വ്യാപക പരാതി; മരണം വരെ സംഭവിക്കാന്‍ സാധ്യത

ബ്ലൂവെയില്‍ പോലുള്ള കൊലയാളി ഗെയ്മിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുമ്പേ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ട്രെന്‍ഡായിരിക്കുകയാണ് അപകടകാരിയായ കോണ്ടം ചീറ്റല്‍ ചലഞ്ച്. ലാറ്റക്‌സ് കോണ്ടം മൂക്കിനുള്ളിലൂടെ അകതേത്തയ്ക്കു വലിച്ചു കയറ്റി വായിലൂടെ പുറത്തേയ്ക്ക് എടുക്കുന്നതാണു കോണ്ടം ചീറ്റല്‍ ചലഞ്ച്.

ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മാരകമായ ചലഞ്ച് എന്നാണ് ഇതിനെ ലോക മാധ്യമങ്ങള്‍ വിശേപ്പിക്കുന്നത്. കോണ്ടം വലിച്ചു കയറ്റുന്നതു മുതല്‍ വായിലൂടെ പുറത്തേയ്ക്ക് എടുക്കുന്നതു വരെയുള്ള വീഡിയോകള്‍ ചിത്രീകരിച്ചു പോസ്റ്റ് ചെയ്യണം. കോണ്ടം മൂക്കിലേയ്ക്കു കയറ്റാന്‍ സാധിക്കാതിരിക്കുകയോ, വായിലൂടെ പുറത്തേയ്ക്കു എടുക്കാന്‍ കഴിയാതെ വരിയോ ചെയ്താല്‍ ചലഞ്ചില്‍ പരാജയപ്പെട്ടതായി കണക്കാക്കും. വിജയകരമായി ചലഞ്ച് പൂര്‍ത്തിയാക്കിയവര്‍ക്കു മറ്റുള്ളവരെ ഇതുപോലെ വെല്ലുവിളിക്കാം.

എന്നാല്‍ ഏവിടെയങ്കിലും അല്‍പ്പം പിഴവു സംഭവിച്ചാല്‍ മരണംവരെ സംഭവിച്ചേക്കാം. കൗമരക്കാരായ പെണ്‍കുട്ടികള്‍ അടക്കം നിരവധി പേര്‍ ഈ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു. 1993 ല്‍ കെന്റ് യൂണിവേഴ്‌സിലറ്റിയില്‍ നിന്നു പ്രസിദ്ധികരിച്ചിരുന്ന ക്യാമ്പസ് പത്രത്തില്‍ ഇത്തരം ചലഞ്ചിനെക്കുറിച്ചു പറയുന്നുണ്ട്. അതിനു ശേഷം 2013 ലാണു കോണ്ടം ചീറ്റല്‍ ചലഞ്ച് വീണ്ടും വ്യാപകമാകുന്നത്.

ഒരു പെണ്‍കുട്ടി കോണ്ടം മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്ന വീഡിയോ യൂട്യൂബില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതു പിന്നീട് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു യൂട്യുബ് വീഡിയോ നീക്കം ചെയ്തിരുന്നു.

pathram desk 1:
Related Post
Leave a Comment