കൊച്ചി: നടന്‍ ജയസൂര്യയുടെ ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മിച്ച ബോട്ടുജെട്ടിയും മതിലും പൊളിച്ച് നീക്കുന്നു. കയ്യേറ്റം പൊളിക്കുന്നതിനെതിരായ ജയസൂര്യയുടെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയത്.
കൊച്ചി നഗരസഭയുടെ നേതൃത്വത്തിലാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. കായല്‍ കയ്യേറി നിര്‍മ്മിച്ച ബോട്ടുജെട്ടിയും മതിലുമാണ് നീക്കം ചെയ്യുന്നത്.
ഇവിടെ ചുറ്റുമതില്‍ നിര്‍മ്മിച്ചത് പൊളിച്ചുനീക്കണമെന്ന കൊച്ചി നഗരസഭയുടെ ഉത്തരവിനെതിരെയാണ് ജയസൂര്യ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയത്.
ജയസൂര്യ ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കയ്യേറി നടത്തിയ നിര്‍മ്മാണമാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചാണ് നിര്‍മ്മാണമെന്നും ആരോപിച്ച് പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു പരാതി നല്‍കിയത്.
Leave a Comment