മമ്മൂട്ടിയുടെ ‘പരോള്‍’ വീണ്ടും നീട്ടി!!! കടുത്ത നിരാശയില്‍ ആരാധകര്‍

മമ്മൂട്ടി ചിത്രം പരോളിന്റെ റിലീസ് വീണ്ടും മാറ്റിവെച്ചു. സിനിമ റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടെ റിലീസ് വീണ്ടും മാറ്റിയത് ആരാധകര്‍ക്ക് കടുത്ത നിരാശയാണ് നല്‍കുന്നത്. നേരത്തെ നല്‍കിയ വിവരമനുസരിച്ച് ഏപ്രില്‍ 5ന് അയിരുന്നു സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തേണ്ടിയിരുന്നത്. എന്നാല്‍ അവസാന നിമിഷമാണ് റിലീസ് മാറ്റിയത്.

മാര്‍ച്ച് 31 ആയിരുന്നു ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ റിലീസ് മാറ്റിവെക്കുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണങ്ങളുണ്ടായിരുന്നു. മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ അണിയറപ്രവര്‍ത്തകരും ആ വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തെത്തി. ഇതോടെ ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. എന്നാല്‍ റിലീസ് ഒരു ദിവസം കൂടി കഴിഞ്ഞ് അറാം തീയതി സിനിമ പ്രേക്ഷകരുടെ മുന്നിലെത്തും.

മേക്കിങ്ങിലും പ്രമേയത്തിലും മമ്മൂട്ടിയുടെ ലുക്കിലും ഏറെ പ്രത്യേകതയുള്ള ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ടീസറുകളും ട്രെയിലറും ഗാനവുമെല്ലാം ഈ പ്രതീക്ഷയുടെ തോത് വര്‍ധിപ്പിച്ചിരിക്കുകയാണ്. പരോളിന്റെ റിലീസിന് വന്‍വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലായിരുന്നു മെഗാസ്റ്റാര്‍ ആരാധകര്‍. റിലീസ് മാറ്റിയതിനെക്കുറിച്ച് അറിഞ്ഞതോടെ ആരാധകരും നിരാശയിലാണ്.

യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പരോള്‍ ഒരുക്കുന്നത്. അജിത്ത് പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സഖാവ് അലക്‌സ് എന്ന കര്‍ഷകന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. മിയയും ഇനിയയുമാണ് നായികമാരായി എത്തുന്നത്. സിദ്ദിഖ്, സുരാജ്, ലാലു അലക്‌സ്, സുധീര്‍ കരമന, കലാശാല ബാബു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment