വടകരയില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ സമീപത്തെ ഓവു ചാലില്‍ മരിച്ച നിലയില്‍!!!

കോഴിക്കോട്: വടകരയില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര കണ്ണോക്കര സഹകരണ ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ രാജീവനെയാണ് ബാങ്കിന് സമീപത്തെ ഓവു ചാലില്‍ മരിച്ച നിലയില്‍ രാവിലെ കണ്ടെത്തിയത്.

മരണ കാരണം വ്യക്തമല്ല. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ശരീരത്തില്‍ ചെറിയ രീതിയിലുള്ള മുറിപ്പാടുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

pathram desk 1:
Related Post
Leave a Comment