‘മറ്റുള്ളവരുടെ കാര്യത്തില്‍ അഭിപ്രായം പറയുന്ന പരിപാടി നിര്‍ത്തി’ സാമുവലിനെ കളിയാക്കിയതില്‍ ഖേദപ്രകടനവുമായി നടന്‍

‘സുഡാനി ഫ്രം നൈജീരിയ’ വിവാദത്തിന്റെ കെട്ടടങ്ങുന്നില്ല. തനിക്ക് രണ്ടു ലക്ഷത്തില്‍ താഴെയാണ് പ്രതിഫലമായി ലഭിച്ചതെന്ന സുഡാനി നടന്‍ നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണിന്റെ വെളിപ്പെടുത്തലിനെ അനുകൂലിച്ചും അല്ലാതെയും പലരും രംഗത്തെത്തിയിരുന്നു. സാമുവലിനെതിരെ പ്രതികരിച്ച ജിനു ജോസഫ് പുലിവാല് പിടിച്ചിരിക്കുകയാണ് ഇപ്പോള്‍ നടന്‍ ജിനു ജോസഫ്.

നടന്‍ ജിനു ജോസഫ് സാമുവലിനെതിരെ എഴുതിയ കുറിപ്പ് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയായിക്കിയിരുന്നു. വിമര്‍ശനം അതിര് കടന്നതോടെ ജിനു അത് പിന്‍വലിക്കുകയും ചെയ്തു.

തുടര്‍ന്ന് മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റ് അദ്ദേഹം പങ്കുവച്ചു. ‘മറ്റുള്ളവരുടെ കാര്യത്തില്‍ അഭിപ്രായം പറയുന്ന പരിപാടി നിര്‍ത്തിയെന്നായിരുന്നു’ ജിനുവിന്റെ പോസ്റ്റ്.

അതേസമയം, ജിനുവിന്റെ ആദ്യ പോസ്റ്റിന് സാമുവലും പ്രതികരിച്ചിരുന്നു. ‘ഹഗ്സ് ആന്‍ഡ് കിസ്സെസ്’ എന്നാണ് സാമുവല്‍ കമന്റ് ചെയ്തത്. എന്നാല്‍ താന്‍ എഴുതിയ പോസ്റ്റിലെ കളിയാക്കല്‍ പോലും മനസിലാകാത്ത സാമുവലില്‍ നിന്നും നന്ദിയൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ജിനു മറു കമന്റ് നല്‍കി.

അതേസമയം, ജിനു ജോസഫിന്റെ പോസ്റ്റിലെ പരിഹാസം താന്‍ മനസിലാക്കിയിട്ടുണ്ടെന്ന് സാമുവല്‍ മറുപടി നല്‍കി. അതൊരു വംശീയ ജല്‍പനം മാത്രമായിട്ടേ എടുത്തിട്ടുളളൂവെന്നും നെഗറ്റീവായാലും പോസിറ്റീവായാലും അതിനൊക്കെ മറുപടി നല്‍കിയാണ് താന്‍ വളര്‍ന്നതെന്നും സാമുവല്‍ പറഞ്ഞു. ജിനുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇതേതുടര്‍ന്നാണ് ജിനു ആദ്യ പോസ്റ്റ് നീക്കം ചെയ്തത്.

pathram desk 1:
Related Post
Leave a Comment