അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ സംവിധായകന് മറുപടിയുമായി ആസിഫ് അലി; ഇതിലും വലിയ മറുപടി സ്വപ്‌നങ്ങളില്‍ മാത്രമെന്ന് ആരാധകര്‍…..

ശ്യാമപ്രസാദ് ഒരുക്കിയ ഋതുവിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് യുവനടന്‍ ആസിഫ് അലി. ഋതുവില്‍ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ഓഫറുകളാണ് താരത്തെ തേടി എത്തിയത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന സിനിമയായിരിന്നു രണ്ടാമത്തെ ചിത്രം.

പിന്നീട് അപൂര്‍വ്വരാഗം, ബെസ്റ്റ് ഓഫ് ലക്ക്, ട്രാഫിക്, ഇത് നമ്മുടെ കഥ, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡോക്ടര്‍ ലവ്, മല്ലുസിങ്ങ് തുടങ്ങി നിരവധി സിനിമകളിലാണ് അസിഫ് അഭിനയിച്ചു. സഹനടനില്‍ നിന്നും നായകനിലേക്ക് ചുവടുമാറിയ താരം അതിനിടയില്‍ വില്ലനായും അവിസ്മരണീയ പ്രകടനം പുറത്തെടുത്തിരുന്നു. ഏത് തരം കഥാപാത്രത്തെ ലഭിച്ചാലും അത് തന്നില്‍ ഭദ്രമാണെന്ന് ആസിഫ് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആസിഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രവും കുറിപ്പുമാണിപ്പോള്‍ ചര്‍ച്ചാ വിഷയം. പോയ വര്‍ഷം പുറത്തിറങ്ങിയ കാറ്റ് എന്ന ചിത്രത്തിലെ കഥാപാത്രമായ നൂഹുകണ്ണിന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി തന്നെ തിരഞ്ഞെടുത്ത അരുണ്‍ കുമാറിന് നന്ദിയും പറഞ്ഞാണ് ആസിഫ് പോസ്റ്റ് അവസാനിപ്പിച്ചത്.

ആസിഫ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു പോസ്റ്റിടാനുണ്ടായ കാര്യം ഏവര്‍ക്കും അറിയാം. പേരെടുത്ത് പറയാതെ തന്നെ ആസിഫിന്റെ തുടക്കകാലത്തെ ഒരു ചിത്രം പരാജയപ്പെട്ടതിന് പിന്നില്‍ അതിലെ താരങ്ങളുടെ അഭിനയം മോശമായതിനാലാണെന്ന് ഒരു സംവിധായകന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അഭിനയിക്കാനറിയാത്ത നാല് താരങ്ങള്‍ കാരണമാണ് തന്റെ ബെസ്റ്റ് ഓഫ് ലക്ക് എന്ന സിനിമ പരാജയപ്പെട്ടന്നായിരുന്നു സംവിധായകന്‍ എം എ നിഷാദ് പറഞ്ഞത്. അര്‍ച്ചന കവി, റിമ കല്ലിങ്കല്‍, കൈലാഷ്, ആസിഫ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

സംവിധായകന് ഇതിലും വലിയ മറുപടി നല്‍കാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സംവിധായകന്‍ താരത്തെ നേരിട്ട് പരാമര്‍ശിച്ചിരുന്നില്ല. അത് പോലെ തന്നെ ആര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റെന്ന് താരവും വിശദീകരിച്ചിട്ടില്ല. ഇങ്ങനെയാണ് ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കേണ്ടതെന്ന നിലപാടിലാണ് ആരാധകരും.

pathram desk 1:
Related Post
Leave a Comment