തോമസ് ഐസക്കിനോട് സഹായമഭ്യര്‍ഥിച്ച് സുഡുമോന്‍

ധനമന്ത്രി തോമസ് ഐസക്കിനോട് സഹായമഭ്യര്‍ഥിച്ച് ‘സുഡാനി ഫ്രം നൈജീരിയ’ താരം സാമുവല്‍ റോബിന്‍സണ്‍. കഴിഞ്ഞ ദിവസം താരത്തിന് പിന്തുണ അറിയിച്ച് തോമസ് ഐസക്ക് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റിലാണ് സാമുവല്‍ മന്ത്രിയോട് സഹായം അഭ്യര്‍ഥിക്കുന്നത്.

മന്ത്രി കെ ടി ജലീല്‍ പറഞ്ഞതു പ്രകാരം ‘സുഡാനി ഫ്രം നൈജീരിയ’ ചിത്രം കാണുകയും ചിത്രം കണ്ട ശേഷം ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം തോമസ് ഐസക് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കുറിപ്പില്‍ സുഡുമോന് അര്‍ഹമായ പ്രതിഫലം നല്‍കണമെന്നും അദേഹം പറഞ്ഞിരുന്നു. ചിത്രത്തിനെതിരെ ഉയര്‍ന്ന് വന്ന പ്രതിഫല വിഷയത്തെ കുറിച്ച് മന്ത്രി സൂചിപ്പിച്ചത്.

അതില്‍ തീര്‍പ്പ് കല്‍പ്പിക്കണമെങ്കില്‍ നൈജീരിയക്കാരന്‍ നടനുമായി ഉണ്ടാക്കിയ കരാര്‍ മാത്രമല്ല മറ്റുള്ള നടന്മാരുമായി ഉണ്ടാക്കിയിരുന്ന കരാറുകളെ കുറിച്ച് കൂടി അറിയണം. ഏതായാലും സിനിമ ഗംഭീര വിജയം നേടിയ സ്ഥിതിക്ക് പരാതികള്‍ പരിഹരിക്കപ്പെടും എന്ന് കരുതട്ടെ.’ എന്നായിരുന്നു ധനമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ആ പോസ്റ്റിന് നന്ദി പറഞ്ഞു കൊണ്ട് സാമുവല്‍ ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പിട്ടിരുന്നു. അതില്‍ മന്ത്രിക്ക് നന്ദി പറഞ്ഞ സാമുവല്‍ നിര്‍മാതാക്കളുമായി ബന്ധപ്പെടാനും അര്‍ഹമായ പ്രതിഫലം ലഭിക്കുന്നതിന് സഹായിക്കാനും അഭ്യര്‍ഥിച്ചിട്ടുണ്ട്. തോമസ് ഐസക്ക് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു സുഡുമോന്റെ പോസ്റ്റ്.

pathram:
Related Post
Leave a Comment