പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ല, ഹൈക്കോടതി

മുംബൈ: പ്രണയകാലത്ത് രണ്ടുപേര്‍ തമ്മിലുള്ള ലൈംഗികബന്ധം പീഡനമായി കണക്കു കൂട്ടാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ച് ഗോവയിലെ കാസിനോ ജീവനക്കാരിയായ യുവതി സഹപ്രവര്‍ത്തകനെതിരെ നല്‍കിയ കേസിലാണ് കോടതിയുടെ നിരീക്ഷണം.

ലൈംഗിക ബന്ധത്തിനു ശേഷം താഴ്ന്ന ജാതിക്കാരിയായതിനാല്‍ തന്നെ വിവാഹം ചെയ്യാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് ഇയാള്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.യുവതിക്ക് യോഗേഷിനോടുണ്ടായിരുന്ന പ്രണയം ചൂണ്ടിക്കാട്ടിയ കോടതി, വിവാഹവാഗ്ദാനത്തിന്റെ പേരില്‍ മാത്രമാണ് ലൈംഗികബന്ധത്തിന് സമ്മതിച്ചതെന്ന് പറയാനാകില്ലെന്നും പ്രസ്താവിക്കുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment