ആലത്തൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു; ഇന്ന് ഹര്‍ത്താല്‍

പാലക്കാട്: ആലത്തൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. ആക്രമി സംഘം ഷിബുവിനെ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്നാണ് ആരോപണം. അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.

pathram desk 1:
Related Post
Leave a Comment