പിഷാരടി ചതിച്ചെന്ന് ജയറാം……ഉടന്‍ പറഞ്ഞവാക്ക് നിറവേറ്റി രമേശ് പിഷാരടി

രമേശ് പിഷാരടിയുടെ തമാശകള്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. സെക്കന്റുകള്‍കൊണ്ട് ഇറക്കുന്ന കൗണ്ടറുകള്‍ കേട്ട് വയറുവേദനിക്കും വിധം ചിരിക്കാത്ത മലയാളികളും ഇല്ല, എന്നാല്‍ കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ടിവി ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ നിന്ന് രമേശ് പിഷാരടി ഒരു കടുംകൈ ചെയ്തു. പരസ്യമായി വേദിയില്‍ വച്ച് മൊട്ടയടിച്ചു. നടന്‍ ജയറാമിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഈ മൊട്ടയടി.

രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമായ പഞ്ചവര്‍ണ്ണ തത്തയില്‍ ജയറാം തലമൊട്ടയടിച്ച് വേറിട്ട വേഷത്തിലാണ് എത്തുന്നത്. അന്ന് ജയറാമിന് പിന്തുണ പ്രഖ്യാപിച്ച രമേശ് പിഷാരടി രക്ഷപെട്ട് നടക്കുകയായിരുന്നു. എന്നാല്‍ ഫ്‌ളവേഴ്‌സ് ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ അവതാരക വേഷത്തിലെത്തിയ ജയറാം രമേശ് പിഷാരടിയെ കയ്യോടെ പിടികൂടുകയായിരുന്നു. വേദിയില്‍ വച്ച് തല മൊട്ടയടിക്കാന്‍ ആവശ്യപ്പെട്ടു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെയായിരുന്നു മൊട്ടയടി.

pathram desk 2:
Related Post
Leave a Comment