സിനിമ പരാജയപ്പെടാന്‍ കാരണം അഭിനയിക്കാന്‍ അറിയാത്ത ആളുകള്‍ കാരണമെന്ന് എംഎ നിഷദ്, മറുപടിയുമായി ആസിഫ് അലി

കാറ്റ് എന്ന സിനിമയിലെ നൂഹ്കണ്ണ് എന്ന കഥാപാത്രത്തിന്റെ ചിത്രം ഷെയര്‍ ചെയ്ത് ആസിഫ് അലി . പൂര്‍ണതയല്ല പരിശ്രമമാണ് പ്രധാനം എന്നായിരുന്നു ആസിഫ് ഈ ചിത്രത്തിന് നല്‍കിയ അടികുറിപ്പ്.

ബെസ്റ്റ് ഓഫ് ലക്ക് എന്ന തന്റെ ചിത്രം പരാജയപ്പെടാന്‍ കാരണം അഭിനയിക്കാന്‍ അറിയാത്ത ആളുകളാണെന്ന വിമര്‍ശനം സംവിധായകന്‍ എം.എ. നിഷാദ് ഉയര്‍ത്തിയിരുന്നു.അഭിനയിക്കാന്‍ അറിയാത്ത ഹ്യൂമര്‍ എന്താണെന്നറിയാത്ത നാലഞ്ചു പിള്ളേര്‍ ചേര്‍ന്ന് അഭിനയിച്ച് കുളമാക്കിയ ഒരു സിനിമയാണ് ബെസ്റ്റ് ഓഫ് ലക്ക് എന്നായിരുന്നു നിഷാദിന്റെ പ്രസ്താവന. 2010ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ആസിഫ് അലി, റിമ കല്ലിങ്കല്‍, കൈലാഷ്, അര്‍ച്ചന കവി എന്നിവരാണ് അഭിനയിച്ചത്.

pathram desk 2:
Related Post
Leave a Comment