നിഷയ്ക്ക് കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വലിയ ശ്രദ്ധയാണ്… അവളുടെ ചേച്ചി ചമയല്‍ കാണാന്‍ നല്ല രസമാണ്; മക്കളെക്കുറിച്ച് മനസ് തുറന്ന് സണ്ണി ലിയോണ്‍

മുംബൈ: മൂന്ന് കുട്ടികളാണ് നടി സണ്ണി ലിയോണിനുള്ളത്. മൂത്ത കുട്ടിയായ നിഷ വെബ്ബറിനെ ഒരു അനാഥാലയത്തില്‍ നിന്ന് ദത്തെടുത്ത സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും പിന്നീട് ഐ.വി.എഫ് മാര്‍ഗത്തിലൂടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയായിരുന്നു. അഷര്‍, നോവ എന്നീ പേരുള്ള തന്റെ ഇരട്ടകുട്ടികളുടെ ചേച്ചിയായി നിഷ വലിയ ഉത്തരവാദിത്വമാണ് കാണിക്കുന്നതെന്ന് സണ്ണി ലിയോണ്‍ പറയുന്നു.

നിഷയുടെ കാര്യം നല്ല തമാശയാണ്. അഷറിന്റെയും നോവയുടെയും സഹോദരിയാണെന്ന് അവള്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് ചേച്ചി ചമയല്‍ കാണാന്‍ നല്ല രസമാണ്. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അവള്‍ വലിയ ശ്രദ്ധാലുവാണ്.’

‘എനിക്കും ഡാനിയേലിനും കുഞ്ഞുങ്ങള്‍ വേണമെന്ന ചിന്ത തുടങ്ങിയിട്ട് കാലങ്ങളായി. കുഞ്ഞുങ്ങളുടെ ചിരിയും കളിയും നിറഞ്ഞ ഒരു വലിയ കുടുംബമാണ് എന്റെ സ്വപ്നം. അത് സാധ്യമായി. ഇപ്പോള്‍ എന്റെ കുടുംബം പൂര്‍ണമായി. ഞങ്ങളുടെ ജീവിതം മാറി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം ഇതാണെന്ന് ഞാന്‍ കരുതുന്നു.

‘ഞാന്‍ നല്ലൊരു അമ്മയാണ്. സ്വയം പുകഴ്ത്തിയതല്ല. ചെയ്യുന്ന ജോലി എന്തു തന്നെയാണെങ്കിലും അത് ആസ്വദിച്ചാല്‍ നമുക്ക് മടുപ്പ് അനുഭവപ്പെടില്ല. മാതൃത്വം ഒരു ജോലിയല്ല. അതൊരു മനോഹരമായ അവസ്ഥയാണ്. ഡാനിയേലിനും എനിക്കും കുട്ടികളുടെ കാര്യത്തില്‍ നല്ല ഉത്തരവാദിത്തമുണ്ട്. ഡാനിയേല്‍ അദ്ദേഹത്തിന്റെ കടമകള്‍ നന്നായി നിറവേറ്റുന്നുണ്ട്. അതിനാല്‍ എനിക്ക് തിരക്കിന്റെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല’ സണ്ണി ലിയോണ്‍ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment