ദില്ലി രാംലീല മൈതാനിയില്‍ അണ്ണാ ഹസാരെ നടത്തിയ സമരം അവസാനിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും കൃഷി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായ നടത്തിയ കൂടിക്കാഴ്ചയ്ക്ക പിന്നാലെയാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം
ഏഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു രാം ലീല മൈതാനിയില്‍ അണ്ണാ ഹസാരെ വീണ്ടും അനശ്ചിത കാല നിരാഹാരസമരം ആരംഭിച്ചത്. പാര്‍ലമെന്റ് പാസാക്കിയ ലോക്പാല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ലോക്പാല്‍, ലോകായുക്ത നിയമനം, കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പ്രധാനമന്ത്രിക്ക് 43 കത്തെഴുത്തി. ഒന്നിനുപോലും മറുപടി തന്നില്ല. അതിനാലാണ് ജനങ്ങള്‍ക്കുമുന്നിലേക്ക് വീണ്ടും ചെല്ലേണ്ടിവന്നത്. ജനങ്ങള്‍ക്കും രാജ്യത്തിനും ഗുണകരമായ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ കര്‍ത്തവ്യമാണെന്നായിരുന്നു ഹസാരെയുടെ അഭിപ്രായം
Leave a Comment