മോഹന്‍ലാലിന്റെ മാത്രമല്ല, ദിലീപ് ആരാധകന്റെ കഥ പറയുന്ന ചിത്രം വരുന്നു വരുന്നു

മോഹന്‍ലാലിന്റെ കടുത്ത ആരാധികയായി മഞ്ജുവാര്യര്‍ എത്തുന്ന സിനിമയാണ് ‘മോഹന്‍ലാല്‍’. ഇപ്പോഴിതാ ദിലീപ് ആരാധകന്റെ കഥ പറയുന്ന പുതിയൊരു ചിത്രമെത്തുകയാണ്. ‘ഷിബു’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അര്‍ജുനും ഗോകുലും ചേര്‍ന്നാണ്. ദിലീപിന്റെ കടുത്ത ആരാധകനും സിനിമാ പ്രേമിയുമായ ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

ഗോവിന്ദ് പത്മസൂര്യയും മിയയും ഒരുമിച്ച 32ാം അദ്ധ്യായം 23ാം വാക്യം ആണ് ഇരുവരും ചേര്‍ന്നെടുത്ത ആദ്യ ചിത്രം. തിയേറ്റര്‍ ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിച്ച് തുടങ്ങിയ യുവാവാണ് ഷിബു. 90 കളിലെ ദിലീപ് ചിത്രങ്ങള്‍ കണ്ട് ദിലീപിന്റെ കടുത്ത ആരാധകനായി മാറുന്നു. തുടര്‍ന്ന് ദിലീപിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. പാലക്കാട് വെച്ചാണ് ചിത്രീകരണം.

pathram desk 2:
Related Post
Leave a Comment