മമ്മൂട്ടി ചിത്രം പുതിയ നിയമത്തിന്റെ പേരില്‍ പുലിവാല് പിടിച്ച് നയന്‍താര!!! താരത്തിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്

മെഗാസ്റ്റാര്‍ മമ്മൂട്ടിയും താരറാണി നയന്‍താരയും ഒന്നിച്ച മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു ‘പുതിയ നിയമം’. ചിത്രത്തില്‍ നയന്‍സ് അവതരിപ്പിച്ച വാസുകി എന്ന കഥാപാത്രം വളരെ ശ്രദ്ധ നേടിയിരുന്നു. നയന്‍താരയുടെ കരിയറിലെ ഏറ്റവും ശക്തവും ശ്രദ്ധേയവുമായ വേഷമായിരുന്നു പുതിയ നിയമത്തിലെ വാസുകി അയ്യരുടേത്.

എന്നാലിപ്പോള്‍ ചിത്രം തമിഴിലേയ്ക്ക് മൊഴിമാറ്റിയിറക്കാനുള്ള അണിയറ ശില്‍പികളുടെ ശ്രമം നയന്‍താരയ്ക്ക് തലവേദനയായിരിക്കുകയാണ്. ഓണത്തിനിടയില്‍ പുട്ടുകച്ചവടം എന്നതു പോലെ തമിഴ്നാട്ടില്‍ സിനിമാ സമരം നടക്കുമ്പോഴാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിനുവേണ്ടി തമിഴ്നാട്ടിലെങ്ങും പോസ്റ്ററുകള്‍ നിരക്കുകയും ചെയ്തു.

എന്നാല്‍ സമരത്തിനിടയില്‍ സിനിമാ റിലീസ് ചെയ്യാനൊരുങ്ങിയതില്‍ ഒരു കൂട്ടം നിര്‍മ്മാതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ പതിച്ചതിന് പിന്നാലെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് നിര്‍മാതാക്കള്‍. നിര്‍ഭാഗ്യവശാല്‍ അവരുടെ രോഷം മുഴുവന്‍ നയന്‍ താരയോടായിരുന്നു. സിനിമാ റിലീസിനെതിരെ അവര്‍ നയന്‍താരയുടെ വസതിക്ക് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി.

സിനിമയുടെ നിര്‍മ്മാതാവിനോടും അണിയറ പ്രവര്‍ത്തകരോടും പ്രതിഷേധിക്കാതെ ഇവര്‍ എന്തിനാണ് നയന്‍സിനോട് കോപിക്കുന്നതെന്ന് മാത്രം ഇനിയും മനസ്സിലായിട്ടില്ല. എന്തായാലും വിഷയത്തെക്കുറിച്ച് നയന്‍താര ഇതുവരെ പ്രതികരിച്ചിട്ടില്ല.

pathram desk 1:
Related Post
Leave a Comment