കരീനയുടെ ഒക്കത്തിരുന്ന് ഷൂട്ടിംഗിന് പോകുന്ന തൈമൂര്‍!!! ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലെ കുട്ടി സെലിബ്രിറ്റിയാണ് സെയ്ഫ് അലി ഖാന്‍-കരീന കപൂര്‍ ദമ്പതികളുടെ മകന്‍ തൈമൂര്‍ അലി ഖാന്‍. ജനിച്ചതു മുതലുള്ള തൈമൂറിന്റെ ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിന്നു.

കഴിഞ്ഞ ദിവസം അമൃത അറോറയുടെ വീട്ടില്‍ നടന്ന കൂടിച്ചേരലില്‍ താരമായത് തൈമുര്‍ ആയിരുന്നു. അച്ഛന്റെ ഒക്കത്തിരുന്ന് ഷര്‍ട്ടിടാതെ ആരാധകര്‍ക്ക് കൈവീശിയ തൈമുറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോള്‍ അമ്മയോടൊപ്പം മുംബൈയിലെ മെഹബൂബ് സ്റ്റുഡിയോയില്‍ ഷൂട്ടിങിനെത്തിയ തൈമുറിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കീഴടക്കുന്നത്. പച്ച നിറത്തിലുള്ള വസത്രം ധരിച്ച് കരീനയെത്തിയപ്പോള്‍ നീല നിറത്തിലുള്ള ബനിയനിട്ട് അമ്മയുടെ ഒക്കത്ത് സ്ഥാനം പിടിച്ചിരിക്കുകയാണ് തൈമുര്‍. ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു.

pathram desk 1:
Related Post
Leave a Comment