തൃശൂരില്‍ മലയാറ്റൂര്‍ തീര്‍ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്, അപകടം ഇന്ന് പുലര്‍ച്ചെ മൂന്നേകാലോടെ

തൃശൂര്‍: തൃശൂരില്‍ മലയാറ്റൂര്‍ തീര്‍ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നു പുലര്‍ച്ചെ മൂന്നേകാലോടെ കൊടകര ദേശീയപാതയില്‍ നെല്ലായിക്കടുത്ത് കൊളത്തൂരിലാണ് അപകടം.

പാവറട്ടി വെണ്‍മേനാട് മുക്കോലി വീട്ടില്‍ ദാസിന്റെ മകന്‍ അക്ഷയ് (19) ആണ് മരിച്ചത്. എരുമപ്പെട്ടി കൊള്ളന്നീര്‍ ഗീവറിന്റെ മകന്‍ ഷാലിന്‍ (19), എരുമപ്പെട്ടി അരിക്കാട്ട് വീട്ടില്‍ ജെറിന്റെ മകന്‍ ഗബ്രിയേല്‍ (19), ചിറ്റാട്ടുകര അരിമ്പൂര് വീട്ടില്‍ ജോണിയുടെ മകന്‍ ജെറിന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരില്‍ ഷാലിന്‍, ഗബ്രിയേല്‍ എന്നിവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും ജെറിനെ കൊടകര ശാന്തി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച അക്ഷയ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. ലോറി ഡ്രൈവര്‍ പൊള്ളാച്ചി സ്വദേശി പാണ്ഡി രാജിനെ (39) അറസ്റ്റ് ചെയ്തു.

pathram desk 1:
Related Post
Leave a Comment