‘യേശു അല്ല ഉയിര്‍ത്തെഴുന്നേറ്റത് ‘: വിവാദ പ്രസ്താവനയുമായി ഇളയരാജ

യേശു ക്രിസ്തുവല്ല രമണ മഹര്‍ഷിയാണ് മരിച്ചതിന് ശേഷം ഉയിര്‍ത്തെഴുന്നേറ്റതെന്ന സംഗീതജ്ഞന്‍ ഇളയരാജയുടെ പ്രസ്ഥാവന വിവാദത്തില്‍. യൂട്യൂബ് ഡോക്യുമെന്ററിയെ ഉദ്ദരിച്ചുകൊണ്ടാണ് ഇളയരാജ ഇത് വ്യക്തമാക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇളയരാജയ്ക്കെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

യേശു ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നാണ് പറയുന്നത്. എന്നാല്‍ യൂട്യൂബ് ഡോക്യുമെന്ററികള്‍ പറയുന്നത് ഉയിര്‍ത്തെഴുന്നേല്‍പ്പ് നടന്നിട്ടില്ലെന്നാണ്. എല്ലാ തെളിവുകളും നിരത്തിയാണ് യേശു ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ലെന്ന് അവര്‍ പറയുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിനും വികാസത്തിനും കാരണമായ ചരിത്ര സംഭവം നടന്നിട്ടില്ലെന്നാണ് അവര്‍ തെളിയിക്കുന്നത്.

എന്നാല്‍ ഇത്തരത്തില്‍ ഉയിര്‍ത്തെഴുന്നേറ്റിട്ടുള്ള ഏക വ്യക്തി ഭഗവാന്‍ രമണ മഹര്‍ഷിയാണ്. അദ്ദേഹത്തിന്റെ 16ാം വയസിലായിരുന്നു അത്. അദ്ദേഹത്തിന് മരണഭീതിയെ മറികടക്കണമായിരുന്നു. മരണത്തിന് ശരീരത്തോട് എന്ത് ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അദ്ദേഹം തറയില്‍ കിടന്നു, ശ്വാസം അടക്കിപിടിച്ചു, രക്തയോട്ടം നിന്നു. ഹൃദയം നിന്നു ശരീരം തണുത്തു. അദ്ദേഹം മരിച്ചു. ഇത് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ്. സംഗീത പരിപാടിക്കിടെയാണ് ഇളയരാജ ഉയിര്‍ത്തെഴുന്നല്‍പ്പിനെക്കുറിച്ച് സംസാരിച്ചത്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment