തോല്‍ക്കാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി…പിണറായെ ട്രോളന്‍ വന്ന് വീണ്ടും പണികിട്ടി കെ.സുരേന്ദ്രന്‍

കൊച്ചി: എന്നും ട്രോളന്‍മാരുടെ ഇഷ്ട താരമാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ട്രോളന്‍മാരുടെ ആക്രമണത്തില്‍ ഉള്ളി സുര എന്ന് പേര് വളരെ പോപ്പുലര്‍ ആയത് ഒന്നും ഒരു പഴങ്കഥയല്ല.എന്നാല്‍ ഈ കാര്യത്തില്‍ ട്രോളര്‍മാരെ വെറുതെ കുറ്റം പറയണ്ട എന്നുള്ളതാണ് സത്യം.കാരണം പുതിയ മണ്ടത്തരം അത് തെളിയിക്കുന്നതാണ്.പിണറായി വിജയനെ കളിയാക്കിയിട്ട ഫെയ്സ്ബുക്ക് പോസ്റ്റാണ് സുരേന്ദ്രനേക്കട്ട് തിരിഞ്ഞ് കൊത്തിയിരിക്കുന്നത്. പിണറായി വിജയന്റെ മുഖം മോര്‍ഫ് ചെയ്ത് നടന്‍ ശശി കലിംഗയുടെ ചിത്രം ഫോട്ടോ ആക്കി ട്രോളും ട്രോളും ട്രോളും എന്ന് മാത്രം കുറിച്ചാണ് സുരേന്ദ്രന്‍ പോസ്റ്റ് ചെയ്യതത്.

അതേസമയം ഈ വാര്‍ത്ത ഒരു വര്‍ഷം മുമ്പുള്ളതായിരുന്നു. മുഖ്യമന്ത്രിയോ ട്രോളിയാല്‍ ശിക്ഷ ലഭിക്കും എന്ന തരത്തില്‍ സംഘപരിവാര്‍ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ ഇതിനു വിശദീകരണവുമായി പൊലീസ് ഹൈടെക് സെല്‍ തന്നെ രംഗത്തെത്തിയിരുന്നു. കാര്യങ്ങള്‍ അവിടെ അവസാനിച്ചപ്പോഴാണ് കാലം തെറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. സുരേന്ദ്രന്റെ പോസ്റ്റിനു താഴെ നൂറുകണക്കിന് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment