കണ്ണൂര്‍: പെട്രോള്‍ പമ്പ് ഉടമകള്‍ തിങ്കളാഴ്ച നടത്തുന്ന പണിമുടക്കില്‍ ജില്ലയിലെ പമ്പുകള്‍ പങ്കെടുക്കില്ല. പരീക്ഷാക്കാലം, അടുത്ത ദിവസം നടക്കാനിരിക്കുന്ന പൊതുപണിമുടക്ക് തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്താണു സമരത്തില്‍നിന്നു വിട്ടു നില്‍ക്കുന്നതെന്നു ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.വി. രാമചന്ദ്രന്‍ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെയാണു സംസ്ഥാനതലത്തില്‍ പെട്രോള്‍ പമ്പുകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്. ജില്ലയിലെ എല്ലാ പമ്പുകളും പതിവു പോലെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു. ഇന്ധനമില്ലാതെ വാഹനങ്ങള്‍ മുടങ്ങുന്നത് ഉള്‍പ്രദേശങ്ങളിലും മറ്റും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കടുത്ത ദുരിതത്തിന് ഇടയാക്കുമെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
കണ്ണൂരിലെ പമ്പുകള്‍ തിങ്കളാഴ്ച സമരത്തിനില്ല; കാരണം ഇതാണ്…
Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment