ഇന്ത്യന്‍ പുരുഷന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടിയും അവതാരകയുമായ മന്ദിരാ ബേദി. ഇന്ത്യന്‍ പുരുഷന്മാര്‍ ഭീരുക്കളാണെന്നാണ് ബേദി തുറന്നടിച്ചത്. സെലിബ്രിറ്റികളുടെ ജീവിതത്തില്‍ ഇടപെടാന്‍ തങ്ങള്‍ക്കെന്തോ അവകാശമുള്ളതുപോലെയാണ് ഇത്തരക്കാര്‍ ഇടപെടുന്നതെന്നും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ പോലും എത്തിനോക്കി നിര്‍ദാക്ഷിണ്യം വിമര്‍ശിക്കാനും മടികാണിക്കാത്തവരാണ് ഇവരെന്നും മന്ദിരാ ബേദി പറഞ്ഞു. സറീന്‍ ഖാന്‍ അവതാരകയായെത്തുന്ന ‘ട്രോള്‍ പോലീസ’് ചാനല്‍ പരിപാടിക്കിടെയാണ് നടിയുടെ വിവാദ പരാമര്‍ശം.
‘തങ്ങളുടെ മേഖലയില്‍ കടന്നുകയറിയ എന്നെ പുരുഷന്മാര്‍ വിചാരണ ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം മുഖാമുഖമായിരുന്നു. അവരെന്താണോ എന്നോട് ചെയ്തത് അത് തിരിച്ചു നല്‍കാനുള്ള ഒരു അവസരം എനിക്കുണ്ടായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ യുഗത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞുവെന്നും നടി വ്യക്തമാക്കി.
‘അഞ്ജാതാവസ്ഥ’യാണ് ഇപ്പോള്‍ അവരുടെ കൈമുതല്‍. ഇത്രയും കാലം കൊണ്ട് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ പുരുഷന്മാര്‍ ഭീരുക്കളാണെന്നാണ. സാധാരണനിലയില്‍ ഇത്തരം സോഷ്യല്‍ മീഡിയ കമന്റുകള്‍ക്ക് ഞാന്‍ ശ്രദ്ധ കൊടുക്കാറേയില്ല. ഒരു വശത്ത് എന്നെ പ്രചോദനമായി കാണുന്ന സ്ത്രീകള്‍ എന്നാല്‍ മറുവശത്ത് പുരുഷന്മാര്‍ എന്നെ ബോഡി ഷെയിമിങ് ചെയ്യുന്നു.
പലപ്പോഴും അവയെല്ലാം അവഗണിക്കാറുണ്ടെങ്കിലും ചില സമയങ്ങളില്‍ അത് വല്ലാതെ അസ്വസ്ഥതയുണ്ടാക്കും. പ്രത്യേകിച്ചും ഇത്തരത്തില്‍ ട്രോളിങ്ങിന് ഉപയോഗിക്കുന്ന ഭാഷ. അതൊരു ആക്രമണമായാണ് എനിക്ക് തോന്നാറുള്ളത്. സ്ത്രീയെ വെറും ഉപഭോഗ വസ്തുവായി കാണുന്ന, നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടുന്ന മോശം ചുറ്റുപാടില്‍ വളര്‍ന്നു വന്നതാണ് ഈ ട്രോളുകളുടെ എല്ലാം സ്വഭാവം രൂപീകരിക്കപ്പെടുന്നത്.’ മന്ദിര പറഞ്ഞു
Leave a Comment