എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയിയെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍

അമ്പലപ്പുഴ: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍. തകഴി ഗവ.യു.പി. സ്‌കൂളിലെ അധ്യാപകനായ തകഴി കുന്നുമ്മ ചിറയില്‍ നൈസാ(41) മാണ് പിടിയിലായത്. 11 വര്‍ഷമായി സ്‌കൂളിലെ അധ്യാപകനാണ് നൈസാം.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ നൈസാം കുട്ടിയെ മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരിന്നു. തുടര്‍ന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടുകാരോട് വിവരം പറഞ്ഞതോടെ വീട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരിന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അധ്യാപകനെ കസ്റ്റഡിയിലെടുത്തത്.

pathram desk 1:
Related Post
Leave a Comment