സീറോ മലബാര്‍ ഭൂമി വിവാദം ഇനി ഇവിടെ ചര്‍ച്ച ചെയ്യേണ്ട, തീരുമാനം ഇനി മാര്‍പാപ്പയുടേത്

കൊച്ച് :സീറോ മലബാര്‍ സഭയുടെ ഭൂമി വിവാദം പുതിയ വഴിത്തിരവിലേക്ക്. ഇന്ന് എറണാകുളം ബിഷപ്പ്‌സ് ഹൗസില്‍ നടന്ന വൈദീകയോഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഭൂമി വിവാദത്തില്‍ മാപ്പ് പറയേണ്ടതില്ലെന്ന നിലപാടാണ് വൈദികര്‍ ഒറ്റകെട്ടായെടുത്തത്. വിഷയം മാര്‍പാപ്പയുടെ പ്രത്യേക പരിഗണനയ്ക്ക് വിടാനും തീരുമാനമായി. വൈദികര്‍ പരസ്യ പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും നിലപാടെടുത്തു. തന്റെ ഭാഗം വിശദീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി വ്യക്തമാക്കിയിട്ടുമുണ്ട്.

അതേ സമയം സീറോ മലബാര്‍ ഭൂമിയിടപാട് ചര്‍ച്ചക്കായി ചേര്‍ന്ന വൈദികസമിതി യോഗത്തില്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കേസില്‍ പ്രതിയായ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.ആര്‍ച്ച് ഡയോയിസ് മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്പരെന്‍സി അംഗങ്ങള്‍ക്കൊപ്പം കര്‍ദിനാള്‍ സംഘവും എത്തിയതിനെ തുടര്‍ന്ന് ഇവരെ ചര്‍ച്ചയില്‍ നിന്നും പുറത്താക്കിയതാണ് സംഘര്‍ഷത്തിന് കാരണം.

pathram desk 2:
Related Post
Leave a Comment