കലോത്സവത്തില്‍ സീരിയല്‍ നടിക്കായി മത്സരഫലം അട്ടിമറിച്ച സംഭവം: നടി മഹാലക്ഷ്മിയെ കലാതിലകത്തില്‍ നിന്നും മാറ്റി, പകരം എം രേഷ്മ കലാതിലകം

കൊല്ലം: സിനിമാ സീരിയല്‍ നടി മഹാലക്ഷ്മിയെ കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ കലാതിലകത്തില്‍ നിന്നും മാറ്റി. പകരം മാര്‍ ഇവാനിയോസ് കോളേജിലെ രേഷ്മയെ കലാതിലകമായി പ്രഖ്യാപിച്ചു. അപ്പീല്‍ കമ്മിറ്റിയുടെതാണ് തീരുമാനം. കലോത്സവത്തില്‍ സീരിയല്‍ നടിക്കായി മത്സരഫലം അട്ടിമറിച്ചതായി പരാതി വന്നതിനെ തുടര്‍ന്നാണ് നടപടി. മഹാലക്ഷ്മിയെ കലാതിലകമാക്കാന്‍ വിധികര്‍ത്താക്കള്‍ അനര്‍ഹമായി മാര്‍ക്ക് നല്‍കിയെന്നാണ് മറ്റ് മത്സരാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ആദ്യം ഫലം പ്രഖ്യാപിക്കുമ്പോള്‍ കുച്ചിപ്പുടിയില്‍ ക്രൈസ്റ്റ് നഗര്‍ കോളേജിലെ ദിവ്യയായിരുന്നു ഒന്നാം സ്ഥാനത്ത്. പക്ഷേ പിന്നീട് അപ്പീല്‍ മുഖേനെ മഹാലക്ഷ്മി ഒന്നാ സ്ഥാനത്ത് എത്തുകയും ദിവ്യ ലിസ്റ്റില്‍ നിന്നുതന്നെ പുറത്താവുകയും ചെയ്തു. കഥാപ്രസംഗ മത്സരത്തില്‍ ആദ്യം ഒന്നാം സ്ഥാനം നേടിയ മെറില്‍ പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും നടി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നുവെന്ന് മറ്റ മത്സരാര്‍ത്ഥികള്‍ പറയുന്നു.

pathram desk 2:
Related Post
Leave a Comment