വീട്ടില്‍ തനിച്ചായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊന്നു….!

ഗോഹട്ടി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ തനിക്കൊപ്പം പഠിക്കുന്ന ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചുകൊന്നു. അസമിലെ നഗാവ് ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി നഗാവ് ജില്ലാ ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്‌കൂളില്‍ പെണ്‍കുട്ടിക്കൊപ്പം പഠിക്കുന്ന ആണ്‍കുട്ടികളാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് പൊലീസിനു മൊഴിനല്‍കിയിരുന്നു. സ്‌കൂളില്‍നിന്നും എത്തിയ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അക്രമികള്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തു.

വീട്ടില്‍നിന്നും തീയും പുകയും ഉയരുന്നതു കണ്ട് എത്തിയ ബന്ധുക്കളാണ് പെണ്‍കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

pathram desk 1:
Related Post
Leave a Comment