കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയത്തില്‍ പുതിയ പോര്‍മുഖം തുറന്ന് കെ.സി.ബിസി മദ്യവിരുദ്ധസമിതി. മദ്യനയത്തിനെതിരെ വോട്ടവകാശം വിനിയോഗിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കണ്‍വെന്‍ഷന്‍. ചെങ്ങനൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയശേഷമായിരിക്കും കണ്‍വെന്‍ഷന്‍ നടത്തുക.
സര്‍ക്കാരിന്റെ മദ്യനയത്തില്‍ കടുത്ത വിമര്‍ശനവുമായി കത്തോലിക്കാ സഭ നേരത്തെ രംഗത്ത് വന്നിരുന്നു. ത്രീസ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരായ ജനമനസ് പ്രകടമാക്കുമെന്ന് താമരശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധ സമിതിയുടെ അധ്യക്ഷനുമായ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ മറപിടിച്ച് കൂടുതല്‍ ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്താനാണ് മദ്യവിരുദ്ധസമിതിയുടെ തീരുമാനം. ഏപ്രില്‍ രണ്ടിന് സഭ പ്രക്ഷോഭം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Leave a Comment