നഗ്നചിത്രങ്ങള്‍ കാട്ടി വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട സംഘം വീട്ടമ്മയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു!!! വഴങ്ങാതെ വന്നപ്പോള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത: നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് യുവതിയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലെ ചണ്ഡിപുരില്‍ കഴിഞ്ഞയാഴ്ച്ചയാണ് സംഭവം. മാര്‍ച്ച് 17നാണ് 30കാരിയെ ആതമഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റു ചെയ്തു.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് മകളെ നൃത്തപഠന ക്ലാസ്സില്‍ കൊണ്ടാക്കും വഴി മരിച്ച സ്ത്രീയുടെ മൊബൈല്‍ നഷ്ടപ്പെട്ടിരുന്നു. ഫോണ്‍ ലഭിച്ച 10ാംക്ലാസ്സുകാരന്‍ ഇവര്‍ക്ക് പിന്നീട് ഫോണ്‍ തിരികെ നല്‍കിയെങ്കിലും അതിലുണ്ടായിരുന്ന സ്ത്രീയുടെ രഹസ്യ ഫോട്ടോകള്‍ ചോര്‍ത്തിയെന്നാണ് പോലീസ് പറയുന്നത്. ഫോട്ടോകളുപയോഗിച്ച് ഭീഷണിപ്പെടുത്തി സ്ത്രീയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന് മരിച്ച സ്ത്രീയുടെ സഹോദരന്‍ ആരോപിക്കുന്നു.

‘കൂടുതല്‍ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടും സംഘം ഫോണ്‍ ചെയ്തു. ഫോണ്‍ വഴിയുള്ള ഭീഷണിക്ക് വഴങ്ങാതെ ഈ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയായിരിന്നു. ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണി സംഘം പ്രാവര്‍ത്തികമാക്കുകയായിരുന്നു. തുടര്‍ന്ന് മനംനൊന്താണ് സ്ത്രീ വീട്ടില്‍ തൂങ്ങി മരിച്ചതെന്ന് സഹോദരന്‍ പറയുന്നു.

കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 21കാരനായ ചന്ദന്‍ ഗുച്ചൈത്തും പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പേരുമാണ് അറസ്റ്റിലായത്. രണ്ട് പേര്‍ 16 വയസ്സും ഒരാള്‍ 17വയസ്സും പ്രായമുള്ളവരാണ്.

pathram desk 1:
Leave a Comment