റെയില്‍വേ ട്രാക്ക് മുറിഞ്ഞു; ട്രെയ്ന്‍ ഗതാഗതം താറുമാറായി

കോഴിക്കോട്: റെയില്‍വേ ട്രാക്ക് മുറിഞ്ഞതായി കണ്ടതിനെത്തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. കാസര്‍ഗോഡിനും കാഞ്ഞങ്ങാടിനും ഇടയിലാണ് റെയില്‍വേ ട്രാക്ക് മുറിഞ്ഞനിലയില്‍ കണ്ടത്. ഒരു കഷ്ണം പാളം മുറിഞ്ഞുപോയതായാണ് ശ്രദ്ധയില്‍പ്പെട്ടത്. 19578 നമ്പര്‍ ജാംനഗര്‍- തിരുനെല്‍വേലി എക്‌സ്പ്രസ് മൂന്ന് കംപാര്‍ട്ടുമെന്റുകള്‍ കടന്നുപോകുമ്പോഴാണു തകരാര്‍ കണ്ടത്. മംഗലാപുരം ഭാഗത്തേക്കുള്ള പാതയില്‍ തകരാറില്ലാത്തതിനാല്‍ ആ ഭാഗത്തേക്ക് ഗതാഗതം മുടങ്ങില്ല. വന്‍ ദുരന്തമാണ് ഒഴിവായതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

pathram:
Related Post
Leave a Comment