ചെങ്ങന്നൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ രാഷ്ട്രീയ സംഘര്‍ഷം അരങ്ങേറുന്നു. മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ വണ്ടനാട് മുറിയാനിക്കര ജോയിന്റ് സെക്രട്ടറി രാജേഷ്, സുജിത്ത്, വിജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു.
ആക്രമണത്തില്‍ പരിക്കേറ്റവരെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലേക്ക് കടന്ന മണ്ഡലത്തില്‍ ബിഡിജെഎസ് പ്രവര്‍ത്തകന്‍ സിപിഎമ്മിനുവേണ്ടി പ്രചാരണത്തിനു ഇറങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നും സിപിഎം ആരോപിക്കുന്നു. എന്നാല്‍ ആക്രമണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബിജെപി പ്രാദേശിക നേതൃത്വം അറിയിച്ചു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment