അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം: ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ക്ക് പരിക്ക്, ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു

ശ്രീനഗര്‍: കശ്മീരിലെ പൂഞ്ചില്‍ പാക് ഷെല്ലാക്രമണത്തില്‍ പ്രദേശവാസികളായ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി ജമ്മു കശ്മീര്‍ ഡിജിപി എസ്പി വായിദ് പറഞ്ഞു. മരിച്ചവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികില്‍സ നല്‍കി.

ബാലകോട്ട് സെക്ടറിലാണ് പാക്കിസ്ഥാന്‍ രൂക്ഷമായ ഷെല്ലാക്രമണം തുടരുന്നത്. അതിര്‍ത്തിക്കപ്പുറത്തുനിന്നും ഷെല്ലാക്രമണം ഇപ്പോഴും തുടരുകയാണ്.

ബാലക്കോട്ട് സെക്ടറില്‍ ഇന്നലെ രാത്രിമുതലാണ് ആക്രമണം തുടങ്ങിയത്. വീടിനുമുകളില്‍ പതിച്ച ഷെല്ലാണ് അഞ്ചുപേരുടേയും ജീവനെടുത്തത്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment