ഐഎസ്എല്‍ ഫൈനല്‍, ആദ്യ പകുതിയില്‍ ചെന്നൈയ്ന്‍ എഫ്‌സി മുന്നില്‍

ബംഗളൂരു: ഐഎസ്എല്‍ കലാശപ്പോരിന്റെ പകുതിസമയത്ത് ചെന്നൈയ്ന്‍ എഫ്‌സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മുന്നില്‍. മെയ്ല്‍സണ്‍ ആല്‍വസിന്റെ ഇരട്ട ഹെഡ്ഡര്‍ ഗോളുകളിലാണ് ചെന്നൈയ്ന്‍ ലീഡെടുത്തത്. ബംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ എട്ടാം മിനിറ്റിലെ വേഗഗോളിനു ഇടതുവലതു പാര്‍ശ്വങ്ങളില്‍നിന്നുള്ള രണ്ടു കോര്‍ണറുകളാണ് ചെന്നൈയ്ന്‍ മറുപടി നല്‍കിയത്.

കളിയുടെ പതിനേഴാം മിനിറ്റിലായിരുന്നു മെയ്ല്‍സണിന്റെ തല ബംഗളൂരു വലകീറിയത്. ഹാഫ്‌ടൈം വിസിലിനു നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മെയ്ല്‍സണ്‍ ബംഗളൂരുവിനെ ഞെട്ടിച്ച് ലീഡ് സ്വന്തമാക്കുകയും ചെയ്തു. കളിയില്‍ ആധിപത്യം ബംഗളൂരുവിനായിരുന്നെങ്കിലും ലഭിച്ച അവസരങ്ങള്‍ രണ്ടും ചെന്നൈയ്ന്‍ മുതലാക്കുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment