മോദിയെ തോല്‍പ്പിക്കുന്ന തള്ള്….തള്ളോട് തള്ള് !! അവതാരകയെ ട്രോളുന്ന വീഡിയോ വൈറലാകുന്നു

കൊച്ചി: മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അലീന പടിക്കല്‍. അവതാരകയായും സീരിയല്‍ താരമായുമെല്ലാം ശോഭിച്ച അലീന ഏഷ്യാനെറ്റ്, ഫ്ളവേഴ്സ് ടി.വി, മഴവില്‍ മനോരമ, കൈരളി ടി.വി തുടങ്ങിയ ചാനലുകളിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.എന്നാല്‍ ഇപ്പോള്‍ അലീന സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇതിന്റെയൊന്നും പേരില്‍ അല്ല. അലീന നല്‍കിയ വീഡിയോ അഭിമുഖത്തെ അടിസ്ഥാനമാക്കി ട്രോളന്മാര്‍ ഉണ്ടാക്കിയ വീഡിയോയുടെ പേരിലാണ്. ‘ട്രോള്‍ റിപ്പബ്ലിക്ക്’ ഗ്രൂപ്പിലും പിന്നീട് ട്രോള്‍ റിപ്പബ്ലിക്ക് പേജിലും പ്രത്യക്ഷപ്പെട്ട വീഡിയോയെ അക്ഷരാര്‍ത്ഥത്തില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

ആറ് ലക്ഷത്തിലേറെ പേര്‍ ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു. അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ക്കുള്ള പ്രതികരണമായി മലയാള സിനിമകളില്‍ നിന്നുള്ള രസകരമായ രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വീഡിയോ തയ്യാറാക്കിയത് സുനില്‍ കുരിശ്ശിങ്കല്‍ എന്ന ട്രോളനാണ്.

pathram desk 2:
Related Post
Leave a Comment