ഓസ്‌കാര്‍ അക്കാദമി പ്രസിഡന്റിനെതിരെ ലൈംഗികാരോപണ കേസ്!!! പരാതി നല്‍കിയിരിക്കുന്നത് മൂന്നു പേര്‍

ന്യൂയോര്‍ക്ക്: ഓസ്‌കാര്‍ അക്കാദമി പ്രസിഡന്റ് ജോണ്‍ ബെയ് ലിക്കെതിരെ ലൈംഗിക പീഡന കേസില്‍ അന്വേഷണം. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ആണ് ലൈംഗിക പീഡനമടക്കമുള്ള ആരോപണങ്ങളില്‍ പരാതി ലഭിച്ചെന്നും ഇതില്‍ അന്വേഷണം ആരംഭിച്ചുവെന്നും വ്യക്തമാക്കിയത്.

എന്നാല്‍, പരാതി നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹത്തിനെതിരെ മൂന്ന് പേരാണ് പരാതി നല്‍കിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അക്കാദമി ആവശ്യപ്പെടുകയാണെങ്കില്‍ ബെയ്‌ലിക്ക് സ്ഥാനം രാജിവെക്കേണ്ടിവരും. അങ്ങനെയെങ്കില്‍ വൈസ് പ്രസിഡന്റായ ലോയിസ് ബോര്‍വെലായിരിക്കും ജൂലൈയില്‍ അടുത്ത തെരഞ്ഞടുപ്പ് നടക്കുന്നതുവരെ പ്രസിഡന്റ്. 2017 ആഗസ്റ്റിലാണ് ബെയ് ലി ഓസ്‌ക്കാര്‍ അക്കാദമിയുടെ പ്രസിഡന്റായി ചുമതലയേറ്റത്.

pathram desk 1:
Related Post
Leave a Comment