സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാലയളവാണ് ഗര്‍ഭിണികളായിരിക്കുമ്പോള്‍. ഗര്‍ഭാവസ്ഥയില്‍ ഇരിക്കുന്ന സ്ത്രീകള്‍ എന്ത് ചെയ്താലും അതീവ ശ്രദ്ധയോട് കൂടി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതു സംബന്ധിച്ച് ഡോക്ടര്‍മാര്‍ പല നിര്‍ദ്ദേശങ്ങളും ഗര്‍ണികള്‍ക്ക് നല്‍കാറുണ്ട്.
ഗര്‍ഭിണികള്‍ അവസാന മൂന്നുമാസം ചരിഞ്ഞു കിടന്നുറങ്ങണമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ ജനിക്കുന്ന കുഞ്ഞ് ചാപിള്ളയാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ആയിരം സ്ത്രീകളില്‍ നടത്തിയ സര്‍വ്വേയില്‍ 291 ഗര്‍ഭിണികള്‍ പ്രസവിച്ചത് ചാപിള്ളകള്‍ ആയിരുന്നുവെന്ന് വ്യക്തമായി. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ഇത്തരം കേസുകള്‍ കൂടിവരുന്നതായും പഠനസംഘം കണ്ടെത്തി. കിടക്കുമ്പോള്‍ ഒരു വശം ചരിഞ്ഞു കിടക്കാന്‍ ശ്രദ്ധിക്കണമെന്ന് പഠനസംഘം നിര്‍ദ്ദേശിക്കുന്നു.
ഗര്‍ഭിണികളുടെ കിടപ്പ് കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചാണ് ഈ പഠനം നടത്തിയത്. എന്നാല്‍ ഉറങ്ങുന്നതിനിടയില്‍ സ്ഥാനമാറ്റം സംഭവിച്ചാല്‍ കുഴപ്പമില്ലെന്നും പഠനം വ്യക്തമാക്കുന്നു.
Leave a Comment