സിനിമകളിലെ കാസ്റ്റിംഗ് കൗച്ച് വിവാദം കത്തിപ്പടരുന്നതിനിടെ സീരിയല്‍ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി രേഖ. സിനിമകളില്‍ കാസ്റ്റിംഗ് കൗച്ച് ഉള്ളതിനെപ്പറ്റി അറിയാം. എന്നാല്‍ സീരിയല്‍ രംഗത്ത അത്തരമൊരു രീതി നിലനില്‍ക്കുന്നില്ല. നിലവില്‍ പലതവണ ഓഡിഷന്‍ നടത്തിയാണ് താരങ്ങളെ സീരിയലിലേക്ക് എടുക്കുന്നത്.
അതുകൊണ്ടുതന്നെ കഥാപാത്രങ്ങള്‍ക്കായി ഒരുതരത്തിലുള്ള അഡ്ജസ്റ്റ്മെന്റിന്റെയും ആവശ്യമില്ലെന്നും രേഖ പറയുന്നു. യഥാര്‍ഥ പ്രതിഭയുണ്ടെങ്കില്‍ ഒരു കുറുക്കുവഴിയുടെയും ആവശ്യമില്ലെന്നാണ് തന്റെ വിശ്വാസമെന്നും രേഖ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പുതുമുഖങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ നല്‍കുന്നയിടമാണ് സീരിയലുകള്‍. പുതുതായെത്തുന്ന താരങ്ങളെ താന്‍ വിലയിരുത്താറുണ്ടെന്നും രേഖ പറഞ്ഞു.
സീരിയലുകളില്‍ പ്രേക്ഷകര്‍ എപ്പോഴും പുതുമുഖങ്ങളെ കാണാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ കാസ്റ്റിംഗ് കൗച്ചുകള്‍ സീരിയല്‍ വ്യവസായത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ ആരും തയ്യാറാകാറുമില്ലെന്നാണ് രേഖയുടെ അഭിപ്രായം.
എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലില്‍ അഭിനയിച്ചുവരുന്ന താരം നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Leave a Comment